സംരംഭക വർഷം: മട്ടന്നൂരിൽ 49.1 കോടി രൂപയുടെ നിക്ഷേപം

post

കണ്ണൂർ: വ്യവസായ വകുപ്പിന്റെ സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി മട്ടന്നൂർ നിയോജകമണ്ഡലത്തിൽ 793 പുതിയ സംരംഭങ്ങൾ തുടങ്ങി. 49.1 കോടി രൂപയുടെ നിക്ഷേപം കൈവരിക്കുകയും 1527 പേർക്ക് തൊഴിൽ ലഭിക്കുകയും ചെയ്തു. മണ്ഡലത്തിൽ ഇതുവരെ 75.02 ശതമാനം നേട്ടമാണ് കൈവരിച്ചത്. ഒരു വർഷം ഒരു ലക്ഷം സംരംഭങ്ങൾ എന്ന പദ്ധതിയിലൂടെ മട്ടന്നൂർ നിയോജക മണ്ഡലത്തിൽ 1057 സംരംഭങ്ങൾ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

പദ്ധതിയുടെ ഭാഗമായി മണ്ഡലത്തിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നടത്തിയ വായ്പ സബ്സിഡി മേളയിൽ ഇത് വരെ 117 പേർക്കായി 2.56 കോടി രൂപ വായ്പ അനുവദിച്ചു. 146 ഉൽപാദന സംരംഭങ്ങൾ, 351 സേവന സംരംഭങ്ങൾ, 296 കച്ചവട സംരംഭങ്ങൾ എന്നിവയാണ് ആരംഭിച്ചത്.

മണ്ഡലത്തിലെ തില്ലങ്കേരി, കീഴല്ലൂർ, കൂടാളി, മാലൂർ, കോളയാട്, മാങ്ങാട്ടിടം, ചിറ്റാരിപ്പറമ്പ്, പടിയൂർ കല്യാട് പഞ്ചായത്തുകൾ, മട്ടന്നൂർ മുനിസിപ്പാലിറ്റി എന്നിവിടങ്ങളിൽ നടത്തിയ പൊതു ബോധവത്കരണ ശില്പശാലയിൽ 822 പേർ പങ്കെടുത്തു. സംരംഭക വർഷം മട്ടന്നൂർ നിയോജക മണ്ഡലതല അവലോകനയോഗം മട്ടന്നൂർ നഗരസഭ ഹാളിൽ കെ കെ ശൈലജ ടീച്ചർ എം എൽ എ ഉദ്ഘാടനം ചെയ്തു.