പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് 89.5 ലക്ഷം

post

ദേശീയപാതയുടെ ഭാഗമായ പുനലൂര്‍ മുതല്‍ കോട്ടവാസല്‍ വരെ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കുന്നതിന് ദേശീയപാത അതോറിറ്റി 89.5 ലക്ഷം രൂപ അനുവദിച്ചു. പ്രോജക്ട് ഡയറക്ടര്‍ പുനലൂരിലെത്തി എസ്റ്റിമേറ്റ് തയ്യാറാക്കിയതിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്.

വാളക്കോട് പാലം പുനര്‍നിര്‍മിക്കുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിനുള്‍പ്പെടെ 12 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറായിട്ടുണ്ട്. അഞ്ചല്‍ ബൈപാസ് നിര്‍മാണം അന്തിമഘട്ടത്തിലാണ്. ആയൂര്‍-അഞ്ചല്‍ റോഡിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നു. പുനലൂര്‍ ബൈപാസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികളും സ്വീകരിച്ചു. ഏരൂര്‍-ഇടമണ്‍ റോഡില്‍ ജല അതോറിറ്റിയുമായി ബന്ധപ്പെട്ട പ്രശ്‌നം പരിഹരിച്ച് റീടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കി.

പുനലൂര്‍ നിയോജകമണ്ഡലത്തിലെ റോഡ് വികസനത്തിന്റെ അവലോകന യോഗത്തില്‍ അധ്യക്ഷനായപി. എസ്. സുപാല്‍ എം. എല്‍. എ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് അറിയിച്ചു