ഹാപ്പിനെസ് ഫിലിം ഫെസ്റ്റിവല്‍: ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി

post

കണ്ണൂർ: ഹാപ്പിനസ് ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കേരള ചലച്ചിത്ര അക്കാദമി തളിപ്പറമ്പില്‍ നടത്തുന്ന ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് പാസ് വിതരണം തുടങ്ങി. മൊട്ടമ്മല്‍ മാളിലാണ് പാസുകളുടെ വിതരണ കേന്ദ്രം. മൂന്നുദിവസങ്ങളിലായി നടത്തുന്ന ചലച്ചിത്രമേളയില്‍ വിവിധ ഭാഷകളിലുള്ള മുപ്പതോളം സിനിമകളാണ് പ്രദര്‍ശിപ്പിക്കുന്നത്. തിരുവനന്തപുരത്ത് നടന്ന 27ാ മത് ഐ എഫ് എഫ് കെയില്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചുപറ്റിയ സിനിമകളാണ് മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. തളിപ്പറമ്പ് ആലിങ്കീല്‍, മൊട്ടമ്മല്‍ മാള്‍, ക്ലാസിക് ക്രൗണ്‍ എന്നീ തീയേറ്ററുകളിലാണ് സിനിമകള്‍ പ്രദര്‍ശിപ്പിക്കുന്നത്.

ഡിസംബര്‍ 20 ചൊവ്വാഴ്ചത്തെ ചലച്ചിത്രങ്ങള്‍

ക്ലാസിക് ക്രൗണ്‍

ആലം, സംവിധാനം ഫിറാസ് കൗരി -രാവിലെ 10.00

എ റൂം ഓഫ് മൈ ഔണ്‍, സംവിധാനം ലോസബ് സോസോ ബ്ലിയാഡ്സ് -ഉച്ച 2.00

അറിയിപ്പ്, സംവിധാനം മഹേഷ് നാരായണന്‍ -വൈകിട്ട് 6.00

ക്ലോഡിക, സംവിധാനം മറീന എര്‍ഗോര്‍ബിച്ച് -രാത്രി 8.00

ആലങ്കീല്‍ പാരഡൈസ്

ധബാരിക്യുരവി, സംവിധാനം ടി ആര്‍ പ്രിയനന്ദനന്‍ -രാവിലെ 10.15

ദ വിന്റര്‍ വിത്തിന്‍, സംവിധാനം ആമിര്‍ ബഷീര്‍ -ഉച്ചക്ക് 2.15

വര്‍ക്കിങ് ക്ലാസ് ഹീറോസ്, സംവിധാനം മിലോസ് പുസിക് -രാത്രി 6.15

ബിറം, സംവിധാനം കാമിലി ക്ലാവല്‍ -രാത്രി 8.15

മൊട്ടമ്മല്‍ മാള്‍

നോര്‍മല്‍, സംവിധാനം പ്രതീഷ് പ്രസാദ് -രാവിലെ 10.30

ആയിരത്തൊന്നു നുണകള്‍, സംവിധാനം കെ വി തമാര്‍ -ഉച്ചക്ക് 2.30

19(1)(a), സംവിധാനം വി എസ് ഇന്ദു -രാത്രി 6.30

ബാക്കി വന്നവര്‍, സംവിധാനം അമല്‍ പ്രാസി -രാത്രി 8.30

ഓപ്പണ്‍ ഫോറം 20ന്

ഹാപ്പിനെസ് ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലിന്റെ ഭാഗമായി ഡിസംബര്‍ 20 ചൊവ്വാഴ്ച ഓപ്പണ്‍ ഫോറം നടക്കും. വൈകിട്ട് നാലിന് തളിപ്പറമ്പ് രാജാസ് കണ്‍വന്‍ഷന്‍ സെന്ററില്‍ രാഷ്ട്രീയ സിനിമയും പ്രചാരണ സിനിമയും എന്ന വിഷയത്തിലാണ് ഓപ്പണ്‍ഫോറം.