തിരൂരങ്ങാടി നഗരസഭയിൽ കമുക് തൈവിതരണം തുടങ്ങി

തിരൂരങ്ങാടി നഗരസഭ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്കുള്ള കമുക് തൈവിതരണം തുടങ്ങി. കൃഷിഭവനില്‍ ഡെപ്യൂട്ടി ചെയര്‍പേഴ്‌സണ്‍ സി.പി സുഹ്‌റാബി ഉദ്ഘാടനം ചെയ്തു. നെല്‍കൃഷി സഹായം. തെങ്ങിന് ജൈവവളം. ഗ്രോബാഗ്, ഫലവൃക്ഷ തൈ വിതരണം തുടങ്ങിയ നിര്‍വഹണവും ഉടന്‍ നടക്കും.