തൊഴിൽമേള ഒരുക്കി താനൂർ നഗരസഭ

post

കുടുംബശ്രീ ജില്ലാ മിഷനുമായി ചേർന്ന് താനൂർ നഗരസഭ ജോബ് ഫെയർ സംഘടിപ്പിച്ചു. താനൂർ ശോഭപറമ്പ് ഗവ. എൽ. പി. സ്‌കൂളിൽ നടന്ന ജോബ് ഫെയർ ചെയർമാൻ പി.പി. ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു.

സ്വകാര്യ മേഖലയിലെ അനന്ത തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്തി കൂടുതൽ പേർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുകയാണ് ജോബ് ഫെയർ ലക്ഷ്യമിടുന്നത്. ആയിരത്തോളം ഒഴിവുകളാണ് വിവിധ കമ്പനികൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ബാങ്കിങ്, ഇൻഷൂറൻസ്, മാർക്കറ്റിങ്, കൺസ്ട്രക്ഷൻ, ഐ. ടി., ഗ്രാഫിക്സ്, ഹോസ്പിറ്റൽ, ടെക്സ്റ്റയിൽസ്, വാഹന ഷോറൂമുകൾ തുടങ്ങി നൽപതോളം കമ്പനികൾ ജോബ് ഫെയറിൽ പങ്കെടുത്തു.