അറബിക്ക് ലാംഗ്വേജ് ട്രീ ഒരുക്കി അറബി ഭാഷ ദിനാചരണം

post

ലോക അറബി ഭാഷ ദിനം വിപുലമായി ആഘോഷിച്ച് പുകയൂര്‍ ഗവ. എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍. അറബിക്ക് അക്ഷരമാലയിലെ അക്ഷരങ്ങളെ പൂക്കളായി ചിത്രീകരിച്ച് അറബിക്ക് ലാംഗ്വേജ് ട്രീ ഒരുക്കുകയും അറബി ഭാഷയെ പ്രകീര്‍ത്തിച്ച് അറബി വേഷം ധരിച്ചെത്തിയ കുരുന്നുകള്‍ ഗാനമാലപിക്കുകയും ചെയ്തു. അല്‍ നൂര്‍ അറബിക്ക് ക്ലബിന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ രചനയും ഭാഷാ ക്വിസും സംഘടിപ്പിച്ചു. പ്രധാനധ്യാപിക പി.ഷീജ പരിപാടി ഉദ്ഘാടനം ചെയ്തു. ഭാഷാധ്യാപിക കെ.സഹല, അധ്യാപകരായ കെ.റജില,സി.ശാരി എന്നിവര്‍ നേതൃത്വം നല്‍കി.