'സുനാമി റെഡി'; സുനാമി ലഘൂകരണ പദ്ധതിയുമായി യുനെസ്കോ

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും, ജില്ലാ ദുരന്തനിവാരണ അതോറിറ്റിയും, ഇന്ത്യന്‍ സമുദ്ര വിവര കേന്ദ്രവും (INCOIS) ചേർന്ന് നടത്തുന്ന സാമൂഹികാധിഷ്ഠിത ദുരന്തലഘൂകരണ പരിപാടിയാണ് സുനാമി റെഡി. പദ്ധതിയുടെ ഭാഗമായി പരിശീലന പരിപാടിയും, മോക്ഡ്രില്ലും മറ്റ് അനുബന്ധ പരിപാടികളും സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട സ്ഥലങ്ങളിൽ നടത്തിവരുന്നുണ്ട്. യുനെസ്കോയാണ് പദ്ധതി വിഭാവനം ചെയ്തതിരിക്കുന്നത്.
തദ്ദേശ ജനത, ജനപ്രതിനിധികള്‍, ദുരന്ത പ്രതികരണ സേനകള്‍, വിവിധ വകുപ്പുകള്‍, സാമൂഹിക സന്നദ്ധ സേന, ന്നദ്ധ സംഘടനകള്‍ എന്നിവർ സംയുക്തമായാണ് പരിപാടി നടത്തുന്നത്. പാരിസ്ഥിതികവും ഭൂമിശാസ്ത്രപരവുമായ സവിശേഷതകള്‍ കണക്കിലെടുത്ത് ഒരോ ജില്ലകളിലും അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തി, സുനാമി ദുരന്ത ലഘൂകരണ പദ്ധതികള്‍, ഭൂപടങ്ങള്‍, അവബോധന ക്ലാസുകള്‍, മോക്ക് ഡ്രില്ലുകള്‍ തുടങ്ങി വിവിധങ്ങളായ സൂചകങ്ങള്‍ മുന്‍നിര്‍ത്തി ഒരു തീരദേശ ഗ്രാമത്തിന് സുനാമി റെഡി എന്ന് സാക്ഷ്യപത്രം നല്കുന്നു. യുനെസ്കോ സംഘം പരിശോധന നടത്തി യുനെസ്കോയുടെ നിയന്ത്രണത്തിലുള്ള ഇന്റര്‍ ഗവണ്മെന്റല് ഓഷ്യനോഗ്രാഫിക് കമ്മീഷനാണ് അംഗീകാരം നല്‍കുന്നത്.
ഒരോ ജില്ലകളിലും അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തിയത്. ഇത് വരെ കോഴിക്കോട്, തൃശ്ശൂർ, കാസർഗോഡ് ജില്ലകളിൽ പരിപാടിയുടെ ഒരു ദിവസം നീണ്ടുനിൽക്കുന്ന ആദ്യഘട്ട പരിശീലന പരിപാടികൾ നടത്തി. 20 ന് എറണാകുളം (ചെല്ലാനം), 23 ന് ആലപ്പുഴ (പുറക്കാട്), കൊല്ലം (ആലപ്പാട്) പ്രദേശങ്ങളിലും പരിശീലനപരിപാടികൾ നടക്കും. ഇന്ത്യയില്‍ ഒഡിഷയിലെ രണ്ട് ഗ്രാമങ്ങള്‍ മാത്രമാണ് ഇതുവരെ അംഗീകാരം നേടിയിട്ടുള്ളത്.