ഊര്‍ജ്ജകിരണ്‍ ഉദ്ഘാടനം 16ന്

ഊര്‍ജ്ജ സംരക്ഷണ വാരാഘോഷത്തോടനുബന്ധിച്ച് എനര്‍ജി മാനേജ്‌മെന്റ് സെന്ററിന്റെ സഹകരണത്തോടെ സില്‍കോ സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ഊര്‍ജ്ജകിരണ്‍ ഡിസംബര്‍ 16ന് രാവിലെ 10ന് കാഴ്ചപറമ്പ് ക്ഷീര സംഘത്തില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും.
പരിപാടിയുടെ ഭാഗമായി ഊര്‍ജ്ജസംരക്ഷണ സെമിനാര്‍, യുവതീ-യുവാക്കള്‍ക്കായി ഊര്‍ജ്ജ മേഖലയില്‍ തൊഴില്‍ പരിശീലനം, സിഗ്നേച്ചര്‍ ക്യാമ്പയിന്‍, റാലി, ഷോര്‍ട്ട് ഫിലിം മത്സരം എന്നിവ സംഘടിപ്പിക്കും. ഷോര്‍ട്ട് ഫിലിം മത്സരത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഊര്‍ജ്ജ സംരക്ഷണം എന്ന വിഷയത്തില്‍ രണ്ട് മുതല്‍ മൂന്ന് മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ഷോര്‍ട്ട് ഫിലിമുകള്‍ ജനുവരി അഞ്ചിനകം അയക്കണം. മത്സരത്തില്‍ ഫോണ്‍ ഉപയോഗിക്കാം. ഫോണ്‍: 9846668721, 8129691923.