ജില്ലാ ക്ഷീരകര്‍ഷകസംഗമം: പൊതുസമ്മേളനം 16ന്

ക്ഷീരവികസന വകുപ്പ് ജില്ലയിലെ ക്ഷീരസഹകരണ സംഘങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ഡിസംബര്‍ 16ന് രാവിലെ 11 ന് എടത്തറ കോട്ടയില്‍ കണ്വെന്ഷന് സെന്ററില്‍ ജില്ലാ ക്ഷീരകര്‍ഷക സംഗമം-പൊതുസമ്മേളനം-ക്ഷീരബന്ധു പുരസ്കാര വിതരണം നടക്കും. ക്ഷീരവികസന-മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും. ജില്ലയിലെ മികച്ച സംഘങ്ങള്‍ക്കുള്ള ക്ഷീരബന്ധു പുരസ്കാരം ക്ഷീരവികസന വകുപ്പ് മന്ത്രി വിതരണം ചെയ്യും.
ജില്ലയിലെ മികച്ച ക്ഷീരകര്‍ഷകര്‍ക്കുള്ള ക്ഷീരദ്യുതി പുരസ്കാരം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി വിതരണം ചെയ്യും. ക്ഷീരമേഖലക്ക് നടപ്പ്വര്‍ഷം ഏറ്റവും കൂടുതല്‍ ഫണ്ട് അനുവദിച്ച തദ്ദേശ സ്ഥാപനങ്ങളെ തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ആദരിക്കും.