വ്യവസായ ജാലകം സര്‍വ്വേ 12 ന് തുടങ്ങും

post

വയനാട്: ഉല്‍പ്പാദന, സേവന മേഖലയിലുള്ള സംരംഭങ്ങളുടെ വിവരങ്ങള്‍ ശേഖരിച്ച് ഡാറ്റ ബേസില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള വ്യവസായ ജാലകം സര്‍വ്വേയ്ക്ക് ഡിസംബര്‍ 12 ന് ജില്ലയില്‍ തുടക്കമാകും. നിലവിലുള്ള സംരംഭകരുടെ വിവരങ്ങളും അപ്ഡേറ്റ് ചെയ്യും. ജില്ലയില്‍ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ സംരംഭങ്ങളുടെ കൃത്യമായ സ്ഥലം, തൊഴിലാളികളുടെ വിവരങ്ങള്‍, മുതല്‍മുടക്ക്, ഉല്‍പ്പന്നങ്ങള്‍, വിറ്റുവരവ് തുടങ്ങിയ പ്രാഥമിക വിവരങ്ങളെല്ലാം ഉള്‍ക്കൊള്ളിച്ചാണ് സര്‍വ്വെ.

ജില്ലാ വ്യവസായ കേന്ദ്ര ത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ മുഖേന എന്യുമറേറ്റര്‍ മാരെ നിയമിച്ചാണ് വിവരങ്ങള്‍ ശേഖരിക്കുക.. എന്യുമറേറ്റേഴ്സ് വിവര ശേഖരണത്തിനായി ഓരോ യൂണിറ്റിലും എത്തുമ്പോള്‍ ആവശ്യമായ വിവരങ്ങള്‍ നല്‍കി സഹകരിക്കണമെന്ന് ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ അറിയിച്ചു.