കയര്‍ വിപണന കേന്ദ്രം തുറന്നു

post

ആലപ്പുഴ: 'കയറിനൊപ്പം പ്രകൃതിക്കൊപ്പം' വിപണന പദ്ധതിയുടെ താത്ക്കാലിക ശാഖ കളക്ടറേറ്റ് അങ്കണത്തില്‍ ജില്ല കളക്ടര്‍ വി.ആര്‍. കൃഷ്ണ തേജ ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പരമ്പരാഗത കയര്‍ വ്യവസായത്തെ പഴയകാല പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമായി സംസ്ഥാന കയര്‍ കോര്‍പ്പറേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

കയര്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ജി. വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കുള്‍പ്പടെ ഈ കേന്ദ്രത്തില്‍ നിന്നും 40 ശതമാനം വിലക്കുറവില്‍ മെത്തകള്‍, 50 ശതമാനം വിലക്കുറവില്‍ കയര്‍ മാറ്റുകള്‍ തുടങ്ങിയവ ലഭിക്കും. സര്‍ക്കാര്‍ ഉദ്യേഗസ്ഥര്‍ക്ക് തവണ വ്യവസ്ഥയില്‍ ഉത്പന്നങ്ങള്‍ വാങ്ങാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.