സംരംഭക വര്‍ഷം; കുണ്ടറയില്‍ ആരംഭിച്ചത് 565 പുതിയ സംരംഭങ്ങള്‍

സംസ്ഥാനത്ത് ഒരു ലക്ഷം പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കുണ്ടറ നിയോജകമണ്ഡലത്തില്‍ ആരംഭിച്ചത് 565 പുതിയ സംരംഭങ്ങള്‍. 16.30 കോടി രൂപയുടെ മൂലധന നിക്ഷേപവും 1,054 പേര്‍ക്ക് തൊഴില്‍ ലഭിക്കുകയും ചെയ്തു.
സംരംഭക വര്‍ഷാചരണത്തോടനുബന്ധിച്ച് ജില്ലാ വ്യവസായ കേന്ദ്രത്തിന്റെയും കൊല്ലം താലൂക്ക് വ്യവസായ ഓഫീസിന്റെയും ആഭിമുഖ്യത്തില്‍ കുണ്ടറ നിയോജകമണ്ഡലത്തില്‍ സംഘടിപ്പിച്ച അവലോകനയോഗം പി.സി വിഷ്ണുനാഥ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.