പെണ്ണിടം; ലോഗോ, തീം സോങ്ങ് പ്രകാശനം ചെയ്തു

പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2022-2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന പെണ്ണിടം വനിതാ സാംസ്കാരികോത്സവം പദ്ധതിയുടെ ലോഗോയും തീം സോങും പ്രകാശനം ചെയ്തു. പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് മെമ്പർ ആരിഫ നാസർ നിർവഹിച്ചു.
2022-2023 സാമ്പത്തിക വർഷത്തിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ 100 തൊഴിൽ ദിനം പൂർത്തീകരിച്ച കുടുംബത്തിലെ മുതിർന്ന വനിതകളെ ചടങ്ങിൽ പൊന്നാനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. രാമകൃഷ്ണൻ ആദരിച്ചു. പെണ്ണിടം പരിപാടിയുടെ ഭാഗമായി സോഫ്റ്റ് സ്കിൽ ട്രെയിനർ റിട്ട. റീജയണൽ ഓഡിറ്റ് ഓഫീസർ എം.എസ് നരേന്ദ്ര ബാബു നേതൃത്വ പരിശീലന ക്ലാസെടുത്തു.