കൊണ്ടോട്ടി നഗരസഭ ഭിന്നശേഷി വാരാഘോഷത്തിന് തുടക്കമായി

post

ഭിന്നശേഷിവാരാഘോഷത്തോടനുബന്ധിച്ച് കൊണ്ടോട്ടി നഗരസഭ ബഡ്സ് സ്കൂളിൽ നടത്തുന്ന ഒരാഴ്ചക്കാലത്തെ വിവിധ പരിപാടികൾക്ക് ഘോഷയാത്രയോടെ തുടക്കമായി. ഡിസംബർ മൂന്നിന് തുടങ്ങി ഒൻപത് വരെ നടക്കുന്ന ആഘോഷപരിപാടികളിൽ നഗരസഭയുടെ നേതൃത്വത്തിൽ വ്യത്യസ്തമായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്. ബഡ്സ് സ്കൂളിലെ വിദ്യാർഥികളുമായി പൊതുസ്ഥാപനങ്ങൾ, വിനോദ കേന്ദ്രങ്ങൾ, വിമാനത്താവളം എന്നിവിടങ്ങളിൽ സന്ദർശനം നടത്തുക, വിവിധ വ്യക്തിത്വങ്ങളുമായുള്ള അഭിമുഖങ്ങൾ, മെഡിക്കൽ ക്യാമ്പ്, സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം തുടങ്ങിയ വ്യത്യസ്ഥങ്ങളായ പരിപാടികളാണ് സംഘടിപ്പിച്ചിട്ടുള്ളത്.

കൊണ്ടോട്ടിയിൽ നടന്ന വർണ്ണാഭമായ ഘോഷയാത്ര നഗരസഭാ ചെയർപേഴ്സൺ സി.ടി ഫാത്തിമത്ത് സുഹ്റാബി ഫ്ലാഗ് ഓഫ് ചെയ്തു. ബഡ്‌സ് സ്കൂൾ വിദ്യാർഥികളുടെ ലഹരി വിരുദ്ധ സന്ദേശവും കുട്ടികളുടെ ബാന്റ് മേളയും ഘോഷയാത്ര വർണ്ണാഭമാക്കി. നഗരസഭയുടെ നേതൃത്വത്തിൽ മധുര പാനീയങ്ങളും പലഹാരങ്ങളും വിതരണം ചെയ്തു.