ലഹരിക്കെതിരെ വിമുക്തിയുടെ ഗോള്‍ ചലഞ്ച്

post

എക്സൈസ് വിമുക്തിയുടെ ഭാഗമായി ലഹരിക്കെതിരായി ഗോള്‍ ചലഞ്ച് പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, സിവില്‍ സ്റ്റേഷന്‍ പരിസരങ്ങളിലായി നടന്നു. സിവില്‍ സ്റ്റേഷനില്‍ നടന്ന പരിപാടി ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മലശ്രീ ആദ്യ ഗോളടിച്ച് ഉദ്ഘാടനം നിര്‍വ്വഹിച്ചു. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ നടന്ന പരിപാടി കെ.എസ്.ആര്‍.ടി.സി ജില്ലാ ഓഫീസര്‍ ടി.എ. ഉബൈദ് ഉദ്ഘാടനം ചെയ്തു.

ജില്ലാ വിമുക്തി മാനേജര്‍ മധു, എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ്, ഇന്‍സ്‌പെക്ടര്‍ അജിത്, നിഷാന്ത് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ മഹേഷ്, എക്സൈസ് അസോസിയേഷന്‍ പ്രസിഡന്റ് സുനില്‍, എക്സൈസ് അസോസിയേഷന്‍ സെക്രട്ടറി ജഗ്ജിത് എന്നിവര്‍ സംസാരിച്ചു. ബി.ഇ.എം സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍, എക്സൈസ് ജീവനക്കാര്‍, ജോസ്‌കോ ഗ്രൂപ്പ് ജില്ലാ ഡിവിഷണല്‍ മാനേജര്‍ വര്‍ഗീസ് മാത്യു തുടങ്ങി പൊതുജനങ്ങളുള്‍പ്പെടെ ഇരുന്നൂറോളം പേര്‍ പങ്കെടുത്തു.