ആലത്തൂര്‍ ജനസേവന കേന്ദ്രം നിര്‍മ്മാണോദ്ഘാടനം

post

ആലത്തൂര്‍ ജനസേവന കേന്ദ്രം നിര്‍മ്മാണോദ്ഘാടനം ഡിസംബർ 2ന് രാവിലെ 10ന് ആലത്തൂര്‍ ദേശീയ മൈതാനം ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ റവന്യൂ-ഭവന-നിര്‍മ്മാണ വകുപ്പ് മന്ത്രി കെ. രാജന്‍ നിര്‍വ്വഹിക്കും. കെ.ഡി. പ്രസേനന്‍ എം.എല്‍.എ അധ്യക്ഷനാവും. 2019-2021 വര്‍ഷത്തെ എം.എല്‍.എ ആസ്തി വികസന ഫണ്ട് ഉപയോഗിച്ചാണ് ജനസേവന കേന്ദ്രം നിര്‍മിക്കുന്നത്.