മതിലകം സി കെ വളവ് സൗഹൃദ റോഡ് ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു

post

തൃശ്ശൂര്‍: മതിലകം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച സി കെ വളവ് സൗഹൃദ റോഡ് ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. പ്രദേശത്തെ നൂറോളം കുടുംബങ്ങള്‍ക്ക് പ്രയോജനകരമാകുന്നതാണ് റോഡ്. ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എ ഫണ്ടില്‍ നിന്നനുവദിച്ച 13,75,000 രൂപ ചെലവഴിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. 

420 മീറ്റര്‍ നീളമുള്ള റോഡ് ഇ ടി ടൈസണ്‍ മാസ്റ്റര്‍ എം.എല്‍.എ. ജനങ്ങള്‍ക്ക് തുറന്നുകൊടുത്തു. മതിലകം പഞ്ചായത്ത് പ്രസിഡന്റ് ഇ ജി സുരേന്ദ്രന്‍ അധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം ബി ജി വിഷ്ണു, പഞ്ചായത്തംഗങ്ങളായ ഹസീന ഫത്താഹ്, കെ വൈ അസീസ്, സോമന്‍ താമരക്കുളം എന്നിവര്‍ പങ്കെടുത്തു. ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ കെ കെ അഹമ്മദ് കബീര്‍, കരാറുകാരന്‍ ഷിഹാബ് എന്നിവരെ ആദരിച്ചു.