പട്ടികജാതി വിഭാഗക്കാര്‍ക്ക് സൗജന്യ പരിശീലനം

post

തിരുവനന്തപുരം: സി-ഡിറ്റ് നടപ്പാക്കുന്ന സൈബര്‍ശ്രീയില്‍ 20നും 26നും മധ്യേ പ്രായമുള്ള പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികളില്‍ നിന്നും വിവിധ പരിശീലനങ്ങളിലേക്ക് അപേക്ഷ ക്ഷണിച്ചു. പൈത്തണ്‍ പ്രോഗ്രാമിംഗിന്റെ നാലുമാസത്തെ പരിശീലനത്തിന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 5,000 രൂപ സ്‌റ്റൈപന്റായി ലഭിക്കും. ബി.ടെക്./ എം.സി.എ./ എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്ക് അപേക്ഷിക്കാം. ഐ.ടി. ഓറിയന്റഡ് സോഫ്റ്റ് സ്‌കില്‍ ഡെവലപ്പ്‌മെന്റ് ട്രെയിനിംഗില്‍ മൂന്ന് മാസത്തെ പരിശീലനത്തിന് പ്രതിമാസം 5,500 രൂപ സ്‌റ്റൈപന്റായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കോ ബി.ഇ./ ബി.ടെക്./ എം.സി.എ./ എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കോ അപേക്ഷിക്കാം.

ഐ.ടി. അധിഷ്ഠിത ബിസിനസ് മാനേജ്‌മെന്റിന്റെ ആറ് മാസത്തെ പരിശീലനത്തിന് പ്രതിമാസം 5,500 രൂപ സ്‌റ്റൈപന്റായി ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്കോ ബി.ഇ./ ബി.ടെക്./ എം.സി.എ./ എം.എസ്‌സി. കമ്പ്യൂട്ടര്‍ സയന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കോ അപേക്ഷിക്കാം. 

വിഷ്വല്‍ ഇഫക്ട് ആന്‍ഡ് ആനിമേഷന്‍ ഇന്‍ ഫിലിം ആന്‍ഡ് വിഷ്വല്‍മീഡിയ പരീശീലനത്തിന് (ആറുമാസം) പ്രതിമാസം 5,500 രൂപ സ്‌റ്റൈപന്റ് ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ ബി.എഫ്.എ. പാസായവര്‍ക്കോ ബി.ടെക്./ എം.സി.എ./ എം.എസ്‌സി. കമ്പ്യൂട്ടര്‍സയന്‍സ് കോഴ്‌സ് പൂര്‍ത്തീകരിച്ചവര്‍ക്കോ അപേക്ഷിക്കാം.

വിശദവിവരങ്ങളും അപേക്ഷാ ഫോറവും www.cybesrri.org ല്‍ ലഭിക്കും. വിദ്യാഭ്യാസ യോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അപേക്ഷകള്‍ 25ന് മുമ്പ് സൈബര്‍ശ്രീ സെന്റര്‍, അംബേദ്കര്‍ ഭവന്‍, മണ്ണന്തല പി.ഒ., തിരുവനന്തപുരം - 695015 എന്ന വിലാസത്തില്‍ ലഭിക്കണം. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2933944, 9447 401 523.