കായംകുളം- പത്തനാപുരം റോഡില്‍ ഗതാഗത നിയന്ത്രണം

post

കായംകുളം- പത്തനാപുരം റോഡില്‍ ഏഴംകുളം ജംഗ്ഷന്‍ മുതല്‍ പട്ടാഴിമുക്ക് വരെയുളള ഭാഗത്തെ പുനരുദ്ധാരണ പ്രവൃത്തികളും ടാറിംഗും നടക്കുന്നതിനാല്‍ നവംബര്‍ 28 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. പത്തനാപുരം ഭാഗത്തു നിന്ന് വരുന്ന് വാഹനങ്ങള്‍ പറക്കോട് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് പറക്കോട്-ഐവര്‍കാല റോഡ് വഴി എം.സി റോഡില്‍ എത്തി അടൂരിലേക്കും അടൂരില്‍ നിന്നും പത്തനാപുരം ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ എം.സി റോഡില്‍ വടക്കടത്തുകാവ് ജംഗ്ഷനില്‍ നിന്ന് തിരിഞ്ഞ് പറക്കോട്-ഐവര്‍കാല റോഡിലൂടെ പറക്കോട് എത്തി തിരിഞ്ഞു പോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്ത് ഉപവിഭാഗം അടൂര്‍ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു