മീനങ്ങാടി, മൂപ്പൈനാട് ഗ്രാമപഞ്ചായത്തുകളില്‍ എ.ബി.സി.ഡി ക്യാമ്പ് തുടങ്ങി

post

പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍ ലഭ്യമാക്കി ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കാന്‍ അവസരം ഒരുക്കുന്ന എ.ബി.സി.ഡി ക്യാമ്പ് മീനങ്ങാടി, മൂപ്പൈനാട് പഞ്ചായത്തുകളില്‍ തുടങ്ങി. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പ് ഐ.സി ബാലകൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കെ വിനയന്‍ അധ്യക്ഷത വഹിച്ചു.

സബ് കളക്ടര്‍ ആര്‍. ശ്രീലക്ഷ്മി പ്രോജക്ട് അവതരിപ്പിച്ചു. മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍ നടക്കുന്ന ക്യാമ്പ് നവംബര്‍ 24 ന് സമാപിക്കും. വടുവഞ്ചാല്‍ വളവ് പാരിഷ് ഹാളില്‍ നടക്കുന്ന മൂപ്പൈനാട് പഞ്ചായത്തിലെ എ.ബി.സി.ഡി ക്യാമ്പ് ടി.സിദ്ധിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു.  ജില്ലാ ഭരണകൂടം, ജില്ലാ ഐ.ടി മിഷന്‍, സിവില്‍ സപ്ലൈസ് വകുപ്പ്, അക്ഷയ കേന്ദ്രം, പട്ടിക വര്‍ഗ്ഗ വികസന വകുപ്പ്, മൂപ്പൈനാട് പഞ്ചായത്ത് എന്നിവരുടെ സഹകരണത്തോടെയാണ് എ.ബി.സി.ഡി ക്യാമ്പ് സംഘടിപ്പിക്കുന്നത്. ക്യാമ്പ് നവംബര്‍ 23 ന് സമാപിക്കും.