കൊല്ലങ്കോട് സബ് ട്രഷറി കെട്ടിടം ഉദ്ഘാടനം 22ന്

കൊല്ലങ്കോട് സബ് ട്രഷറിയില്‍ പുതുതായി നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നവംബര്‍ 22ന് രാവിലെ 11ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍ നിര്‍വഹിക്കും. ട്രഷറി അടിസ്ഥാന സൗകര്യ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കെട്ടിടം നിര്‍മ്മിച്ചത്. 4875 ചതുരശ്ര അടിയില്‍ ഇരുനിലകളിലായി പണിത കെട്ടിടത്തില്‍ ട്രഷറി ഓഫീസിന് പുറമെ പെന്‍ഷന്‍കാര്‍ക്ക് ഇരിക്കുന്നതിനുള്ള സൗകര്യം, ശുചിമുറികള്‍, കോണ്‍ഫറന്‍സ് ഹാള്‍, റെക്കോര്‍ഡ് റൂം തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.