ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് സെന്ററുകള്‍

post

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് നടപ്പാക്കുന്ന വിവാഹ പൂര്‍വ കൗണ്‍സിലിംഗ് പദ്ധതി ശോഭനമായ ഒരു സമൂഹത്തെ സൃഷ്ടിക്കുവാന്‍ വിധത്തില്‍ മാതൃകാപരവും അനിവാര്യവുമായ ഇടപെടലാണെന്ന് ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ നടന്ന പ്രീ മാരിറ്റല്‍ കൗണ്‍സിലിംഗ് സെന്ററുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

വിവാഹം എന്നത് പരസ്പര വിശ്വാസത്തോടെയും ബഹുമാനത്തോടെയുമുള്ള ഒത്തുചേരലാണ്. അതു കൊണ്ടു തന്നെ എന്താണ് വിവാഹം എന്നതിനെ കുറിച്ച് ശാസ്ത്രീയമായ അറിവിലൂന്നിയുള്ള കാഴ്ചപ്പാട് പുതു തലമുറയ്ക്ക് ഉണ്ടാക്കിയെടുക്കാന്‍ കൗണ്‍സിലിംഗ് ഏറെ പ്രയോജനകരമാകും. രണ്ടു സാഹചര്യങ്ങളില്‍ നിന്നു വന്നുചേരുന്നവരില്‍ പൊരുത്തകേടുകള്‍ സ്വാഭാവികമാണ്. പരസ്പരം കണ്ടറിഞ്ഞ് പ്രശ്‌നങ്ങള്‍ പരിഹരിച്ച് മുന്നോട്ടു പോകുവാന്‍ വിവാഹ പൂര്‍വ കൗണ്‍സിലിംഗിലൂടെ സാധിക്കും. ഉത്തരവാദിത്തോടെയും സാമൂഹ്യ പ്രതിബദ്ധതയോടെയും ഓരോ കുടുംബത്തേയും മാറ്റിയാലേ അവര്‍ക്കു പിറക്കുന്ന നല്ല ഭാവി തലമുറയെ നമുക്ക് വാര്‍ത്തെടുക്കാനാവു. അതുകൊണ്ടുതന്നെ ജില്ലയില്‍ തന്നെ ആദ്യമായി ബ്ലോക്ക് തലത്തില്‍ നടപ്പാക്കുന്ന ഈ പദ്ധതി അഭിനന്ദനമര്‍ഹിക്കുന്നതും അഭിമാനകരവുമാണെന്നും മന്ത്രി പറഞ്ഞു.

pta