ക്യാന്‍സര്‍ പ്രതിരോധ ക്യാമ്പയിനുമായി കുടുംബശ്രീ

കുടുംബശ്രീ മിഷന്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന ഗര്‍ഭാശയ, ഗള -സ്തനാര്‍ബുദ രോഗങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ ക്യാമ്പയിന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. വയനാട് ജില്ലയിലെ കുടുംബശ്രീ ജന്‍ഡര്‍ റിസോഴ്സ് സെന്ററുകളുടെ നേതൃത്വത്തില്‍ പരമാവധി ആളുകളിലേക്ക് അവബോധം എത്തിക്കുകയും രോഗ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ വിശദീകരിക്കുകയമാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ക്യാമ്പയിന്റെ ഭാഗമായി സുല്‍ത്താന്‍ ബത്തേരി അസംപ്ഷന്‍ ജംഗ്ഷന്‍ മുതല്‍ സ്വതന്ത്ര മൈതാനി വരെ ബോധവല്‍ക്കരണ റാലിയും നടത്തി. വിനായക നഴ്സിംഗ് സ്‌കൂള്‍, അസംപ്ഷന്‍ നഴ്സിംഗ് സ്‌കൂള്‍, ഡോണ്‍ ബോസ്‌കോ കോളേജ്, സെന്റ് മേരീസ് കോളേജ് വിദ്യാര്‍ത്ഥികള്‍ റാലിയില്‍ അണിനിരന്നു.