നെടുമങ്ങാട് - വട്ടപ്പാറ റോഡില്‍ ഗതാഗത നിയന്ത്രണം

post

നെടുമങ്ങാട് - വട്ടപ്പാറ റോഡില്‍ വാളിക്കോട് മുതല്‍ വേങ്കോട് ജംഗ്ഷന്‍ വരെയുള്ള ഭാഗത്ത് ടാറിംഗ് പ്രവൃത്തികള്‍ നടക്കേണ്ടതിനാല്‍ നവംബര്‍ 21 മുതല്‍ മുപ്പത് വരെയുള്ള ദിവസങ്ങളില്‍ പ്രവൃത്തികള്‍ തീരുന്നതുവരെ ഈ വഴിയുള്ള റോഡ് ഗതാഗതം പൂര്‍ണമായി നിരോധിച്ചു. വട്ടപ്പാറയില്‍ നിന്നും നെടുമങ്ങാട്ടേക്ക് വരുന്ന വാഹനങ്ങള്‍ വേങ്കോട് - മുളമുക്ക് - പത്താംകല്ല് വഴി നെടുമങ്ങാട്ടേക്കും നെടുമങ്ങാട് നിന്നും വട്ടപ്പാറയിലേക്ക് പോകുന്ന വാഹനങ്ങള്‍ വാളിക്കോട് - മുളമുക്ക് - വേങ്കോട് വഴി വട്ടപ്പാറയിലേക്കും തിരിച്ചുവിടുന്നതാണെന്നും പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു