ഐ.എച്ച്.ആർ.ഡി കോളേജിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള ധനുവച്ചപുരം കോളേജിൽ ബിഎസ്‌സി കമ്പ്യൂട്ടർ സയൻസ് വിത്ത് ഡാറ്റ സയൻസ്, ബിഎസ്‌സി ഇലക്ട്രോണിക്സ് വിത്ത് എഐ ആൻഡ് റോബോട്ടിക്സ്, ബി.കോം ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, ബാച്ചിലർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ നാലു വർഷ ഡിഗ്രി കോഴ്സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സയൻസിലോ കൊമേഴ്സിലോ ഹ്യൂമാനിറ്റിക്സിലോ പ്ലസ് ടു പാസായവർക്ക് അപേക്ഷിക്കാം. എംഎസ്‌സി കമ്പ്യൂട്ടർ സയൻസ് കോഴ്സിലും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. www.ihrdadmission.org വഴി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 0471-2234374, 9496153141, 9446283003, 9446446334.