'വണ്‍ മില്യണ്‍ ഗോള്‍ ജില്ലാതല' ഉദ്ഘാടനം നിര്‍വഹിച്ചു

സംസ്ഥാനത്തൊട്ടാകെ തുടരുന്ന വണ്‍ മില്യണ്‍ ഗോള്‍ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം പാലക്കാട് ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഗോള്‍ പോസ്റ്റില്‍ ആദ്യ ഗോള്‍ അടിച്ച്കൊണ്ട് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിച്ചു. ജില്ലയിലെ 72 കേന്ദ്രങ്ങളില്‍ ഓരോന്നിലും വിശിഷ്ട വ്യക്തികള്‍, ജനപ്രതിനിധികള്‍, വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട പൊതുജനസമൂഹം ഓരോരുത്തരായി 1000 ഗോള്‍ വീതം ഈ ഒരു ദിവസം സ്‌കോര്‍ ചെയ്യും.
പരിപാടിയുടെ ഭാഗമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എ. ഉല്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഖത്തര്‍ ഫുട്‌ബോള്‍ ലോകകപ്പിനോടനുബന്ധിച്ച് സംസ്ഥാനത്തെ 10 നും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഫുട്‌ബോള്‍ പരിശീലനം നല്‍കുക എന്ന ലക്ഷ്യത്തോടെ കായിക യുവജന വകുപ്പും സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ കൗണ്‍സിലുകളും മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് വണ്‍ മില്യന്‍ ഗോള്‍ ക്യാ. ക്യാമ്പയിനിലൂടെ മൊത്തം 10 ലക്ഷം ഗോളുകള്‍ എന്നതാണ് സംസ്ഥാനത്തൊട്ടാകെ ലക്ഷ്യമിടുന്നത്.