ഭിന്നശേഷിക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍; പരിശോധന ക്യാമ്പുകള്‍ 22 മുതല്‍

ജില്ലയിലെ ഭിന്നശേഷി വിഭാഗക്കാര്‍ക്ക് സഹായ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് മൂന്ന് ദിവസങ്ങളിലായി പരിശോധന ക്യാമ്പുകള്‍ നടത്തും. നവംബര്‍ 22 സുല്‍ത്താന്‍ ബത്തേരി റോട്ടറി ഹാളില്‍ സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 23 ന് മാനന്തവാടി സോഷ്യല്‍ സര്‍വ്വീസ് സൊസൈററിയിലും 25 ന് കല്‍പ്പറ്റ ലിയോ ആശുപത്രിയിലുമാണ് പരിശോധന ക്യാമ്പുകള്‍.
സാമൂഹ്യനീതി വകുപ്പ്, അലിംകോ എന്നിവയുടെ ആഭിമുഖ്യത്തില്‍ റോട്ടറി ക്ലബിന്റെ സഹകരണത്തോടെയാണ് ക്യാമ്പുകള്‍ നടത്തുന്നത്. സഹായ ഉപകരണങ്ങള്‍ക്കായി ഓണ്‍ലൈന്‍ മുഖേന രജിസ്ട്രേഷന്‍ നടത്താത്തവര്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കുന്നതിന് സ്പോട്ട് രജിസ്ടേഷന്‍ നടത്താം. സ്പോട്ട് രജിസ്ടേഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ ആധാര്‍ കാര്‍ഡ്, ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, ഫോട്ടോ എന്നിവ കരുതണം. ഫോണ്‍: 04936 205307.