മുതിര്‍ന്നവരുടെ വിദ്യാഭ്യാസത്തില്‍ കാലോചിത പരിഷ്ക്കരണ നിര്‍ദ്ദേശവുമായി പാഠ്യപദ്ധതി ചര്‍ച്ച

മുതിര്‍ന്നവരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ ഭരണഘടനാ മൂല്യങ്ങള്‍ക്കൊപ്പം സാങ്കേതികവിദ്യ സാക്ഷരത, നിയമസാക്ഷരത, സാമ്പത്തിക സാക്ഷരത, ക്രൈസിസ് മാനേജ്മെന്റ്, ട്രാഫിക് സാക്ഷരത, തൊഴില്‍നൈപുണ്യ വികസനം, ശാസ്ത്രീയതയിലൂന്നി അന്ധവിശ്വാസങ്ങള്‍ക്കെതിരായ പ്രവര്‍ത്തനം എന്നിവ ഉള്‍പ്പെടുത്തണമെന്ന് മുതിര്‍ന്നവരുടെ വിദ്യാഭ്യാസവും തുടര്‍ വിദ്യാഭ്യാസവും സംബന്ധിച്ച് പാഠ്യ പദ്ധതി പരിഷ്കരണ ഫോക്കസ് ഗ്രൂപ്പ് ചര്‍ച്ചയില്‍ ജില്ലയിലെ സാക്ഷരതാ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു.
പ്രായപൂര്‍ത്തിയായ പഠിതാക്കള്‍ക്ക് പഠനത്തോട് വ്യത്യസ്തമായ സമീപനം ഉണ്ട്. മുതിര്‍ന്നവരുടെ വിദ്യാഭ്യാസം അവരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തെയും ത്വരിതപ്പെടുത്തും. ഇത് സാമൂഹിക മാറ്റത്തിന് കാരണമാകും. സാമൂഹിക പങ്കാളിത്തത്തിനും സാങ്കേതികവിദ്യയുടെ പ്രയോജനകരമായ സംയോജനത്തിനുള്ള സംരംഭങ്ങള്‍ ആവശ്യമാണെന്ന് സാക്ഷരതാ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചു. പ്രാദേശിക കല, സാഹിത്യം, ഭാഷ, സംസ്കാരം, പ്രാദേശിക അറിവുകള്‍, പ്രാദേശിക തൊഴില്‍, ആവശ്യങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ചട്ടക്കൂടിന്റെ എല്ലാ ഭാഗങ്ങളും കൃത്യമായ കാഴ്ചപ്പാടോടെ തയ്യാറാക്കണം.
വിദ്യാലയങ്ങളും കോളേജുകളും മുതിര്‍ന്നവര്‍ക്കുള്ള അനൗദ്യോഗിക വിദ്യാഭ്യാസത്തിന്റെ കേന്ദ്രങ്ങള്‍ കൂടിയായി മാറണമെന്നും നിര്‍ദ്ദേശമുണ്ടായി. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവര്‍, ഭിന്നശേഷിക്കാര്‍ തുടങ്ങിയ വിഭാഗങ്ങളെയും തുടര്‍ വിദ്യാഭ്യാസത്തിനുള്ള മേഖലയില്‍ ഉള്‍പ്പെടുത്തണം പ്രാദേശിക സര്‍ക്കാരുകള്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങളില്‍ എന്നിവയ്ക്ക് മുതിര്‍ന്നവരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിത്തം ഉണ്ടാകണം.
ജില്ലാ പഞ്ചായത്ത് ലൈബ്രറി ഹാളില്‍ ജില്ലാ സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ എസ്.ഇ.ആര്.ടി.ഡയറ്റ്, കൊല്ലവുമായി സഹകരിച്ച് സംഘടിപ്പിച്ച പാഠ്യപദ്ധതി പരിഷ്ക്കരണ ചര്‍ച്ച ഡയറ്റ് പ്രിന്‍സിപ്പാള്‍ ഡോ.രഘുറാം ഭട്ട് ഉദ്ഘാടനം ചെയ്തു.