പനമരം സി.എച്ച്.സിയില്‍ ഡയാലിസിസ് യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റ് ആരംഭിച്ചു

പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഡയാലിസ് യൂണിറ്റിന്റെ രണ്ടാം ഷിഫ്റ്റിന്റെ ഉദ്ഘാടനം പനമരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ കൃഷ്ണന്‍ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ കാട്ടി അധ്യക്ഷത വഹിച്ചു. പനമരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പനമരം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ 2015 ൽ ഡയാലിസിസ് സെന്ററിനുള്ള പ്രോജക്ട് നടപ്പിലാക്കി. ആദ്യം രണ്ട് മെഷീനുകള്‍ വാങ്ങി ആറോ പ്ലാന്റ് അടക്കം നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും പിന്നീട് നാല് മെഷീനുകള്‍ കൂടെ സ്ഥാപിച്ച് പന്ത്രണ്ടോളം പേര്‍ക്കാണ് ഇവിടെ ഡയാലിസിസ് ചെയ്തുവരുന്നത്.
ഇതുവരെ ഉണ്ടായിരുന്ന ഷിഫ്റ്റ് വര്‍ദ്ധിപ്പിച്ച് 12 പേര്‍ക്ക്കൂടി ഡയാലിസിസ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഇതിന് ആവശ്യമായി വന്ന സ്റ്റാഫിനെയും മരുന്നുകളും ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് ഇതിന്റെ സൗകര്യം ലഭിക്കും.