വ്യവസായ സംരംഭം തുടങ്ങുന്നതിന് ധനസഹായം

post

കോഴിക്കോട്: ജില്ലയിലെ പട്ടികജാതിക്കാരായ യുവതീയുവാക്കള്‍ക്ക് വ്യവസായ സംരംഭം തുടങ്ങുന്നതിന് ജില്ലാ വ്യാവസായ കേന്ദ്രം മുഖേന 50 ശതമാനം സബ്‌സിഡിയോട് കൂടി ധനസഹായം നല്‍കുന്നു. അപേക്ഷകര്‍ ജില്ലയില്‍ സ്ഥിര താമസക്കാരും 18 വയസ്സ് കഴിഞ്ഞവരുമായിരിക്കണം. തുടങ്ങാനുദ്ദേശിക്കുന്ന സംരംഭത്തിന്റെ പദ്ധതിച്ചെലവിന്റെ 50 ശതമാനം പരമാവധി 100000 രൂപ  സബ്‌സിഡി നല്‍കും. തെരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകര്‍ അഞ്ച് ദിവസം നിര്‍ബന്ധ പരിശീലനം പൂര്‍ത്തീകരിക്കണം. അപേക്ഷാ ഫോമും വിശദവിവരവും ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് - 0495 2766563, 9496 442 889, താലൂക്ക് വ്യവസായ ഓഫീസ്, വെളളയില്‍, കോഴിക്കോട് - 9446 100 961,  മിനി സിവില്‍സ്റ്റേഷന്‍, കൊയിലാണ്ടി - 9447 446 038, മിനി സിവില്‍സ്റ്റേഷന്‍, വടകര - 9496 283 721 എന്നിവിടങ്ങളില്‍ ലഭിക്കും.