വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതി : നാല് ലക്ഷം മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

ആലപ്പുഴ: വേമ്പനാട് കായല്‍ സംരക്ഷണ പദ്ധതി പ്രകാരം ഫിഷറീസ് വകുപ്പ് നടത്തുന്ന ഓപ്പണ്‍ വാട്ടര്‍റാഞ്ചിംഗിന്റെ ഭാഗമായി തണ്ണീര്‍മുക്കം, എടത്വ, തലവടി എന്നിവിടങ്ങളില്‍ മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു. ജലമലിനീകരണമടക്കമുള്ള വിവിധ കാരണങ്ങളാല്‍ മത്സ്യസമ്പത്തിലുണ്ടാകുന്ന കുറവ് നിയന്ത്രിക്കുന്നത്ലക്ഷ്യമിട്ടാണ് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചത്. തണ്ണീര്‍മുക്കത്ത് നാല് ലക്ഷം കാര ചെമ്മീന്‍ കുഞ്ഞുങ്ങളേയും എടത്വയിലും തലടിയിലും മൂന്ന് ലക്ഷം കാര്‍പ്പ്ഇനത്തില്‍പ്പെട്ട് മത്സ്യക്കുഞ്ഞുങ്ങളേയുമാണ് നിക്ഷേപിച്ചത്.