സംരംഭക വര്‍ഷാചാരണം; ഏഴ് മാസം 80000 പുതിയ സംരംഭങ്ങള്‍

സംരംഭക വര്‍ഷാചാരണത്തിന്റെ ഭാഗമായി 'ഒരു വര്‍ഷം ഒരു ലക്ഷം സംരംഭം' എന്ന ലക്ഷ്യത്തോടെ തുടങ്ങി ഏഴ് മാസം പിന്നിട്ടപ്പോള്‍ 80000 സംരംഭങ്ങള്‍ ആരംഭിക്കാന്‍ കഴിഞ്ഞതായി വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. പദ്ധതിയുടെ ഭാഗമായി തിരുമുല്ലവാരത്ത് ആരംഭിച്ച സുശ്രുത ആയുര്‍വേദ ഹെല്‍ത്ത് കെയര്‍ സൊല്യൂഷന്‍സ് എല്‍. എല്‍. പി നൂതന സംരംഭത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
വകുപ്പ് ഉദ്യോഗസ്ഥരുടെയും തദ്ദേശസ്ഥാപനങ്ങളില്‍ നിയോഗിച്ചിട്ടുള്ള ഇന്റേണ്‍സിന്റെയും കാര്യക്ഷമമായ പ്രവര്‍ത്തനമാണ് ഈ നേട്ടത്തിലേക്ക് നയിച്ചത്. തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന സംരംഭകത്വവുമായി ബന്ധപ്പെട്ട പരാതികള്‍ തീര്‍പ്പാക്കുന്നതിന് വകുപ്പില്‍ തന്നെ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്താമെന്ന് തദ്ദേശ വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ട്. ആയുര്‍വേദത്തിന്റെ മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ വിപണിയിലേക്ക് എത്തിക്കുന്നതിന് ഇത്തരം സംരംഭങ്ങള്‍ക്ക് ആവശ്യമായ എല്ലാ പ്രോത്സാഹനവും സര്‍ക്കാരിന്റെ ഭാഗത്തുനിന്നു ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ഒമ്പത് ഔഷധക്കൂട്ടുകള്‍ അടങ്ങിയ 'ആയൂര്‍ പാദുക' ചെരുപ്പാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ഔഷധക്കൂട്ടുകള്‍ അരച്ചുചേര്‍ത്ത് ലെതറില്‍ മെഷീനുകളുടെ സഹായത്തോടെ തേച്ചുപിടിപ്പിച്ചാണ് ചെരുപ്പ് നിര്‍മ്മിക്കുന്നത്. വാതം, പ്രമേഹം രോഗികള്‍ക്ക് ഇവ ഉപയോഗിക്കാം എന്നതാണ് ചെരുപ്പിന്റെ പ്രത്യേകത. കുട്ടികള്‍ക്കായുള്ള ചെരുപ്പുകളുമുണ്ട്. ജില്ലാ വ്യവസായ കേന്ദ്രത്തിന്‍ കീഴിലുളള വിവിധ സംരംഭക യൂണിറ്റുകളും മന്ത്രി സന്ദര്‍ശിച്ചു.