ലിഫ്റ്റുകളുടെ ലൈസൻസ് പുതുക്കുന്നതിന് അദാലത്ത്

കേരള ലിഫ്റ്റ് ആൻഡ് എസ്കലേറ്റേഴ്സ് ആക്ട് 2013, കേരള ലിഫ്റ്റ് ആൻഡ് എസ്കലേറ്റേഴ്സ് റൂൾസ് 2012 എന്നിവ പ്രകാരം ബഹുനില കെട്ടിടങ്ങളിൽ സ്ഥാപിച്ച് പ്രവർത്തിപ്പിച്ച് വരുന്നതും കേരള ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിൽ നിന്നും പ്രവർത്തനാനുമതി ലഭിച്ചിട്ടുള്ളതുമായ ലിഫ്റ്റുകളുടെയും എസ്കലേറ്ററുകളുടെയും ലൈസൻസ് കാലഹരണപ്പെട്ടത് പുതുക്കി നൽകുന്നതിനായി സംസ്ഥാനമൊട്ടാകെ എല്ലാ ജില്ലകളിലും നവംബർ 10 മുതൽ 2023 ഫെബ്രുവരി 9 വരെ അദാലത്ത് സംഘടിപ്പിക്കുന്നു.
ഇതിനായി ലിഫ്റ്റ്/ എസ്കലേറ്റർ ഒന്നിന് 3,310 രൂപ അടച്ച് ലൈസൻസ് പുതുക്കുന്നതിനുള്ള അപേക്ഷകൾ അതത് ജില്ലാ ഓഫീസുകളിൽ അദാലത്ത് കാലയളവിൽ നൽകേണ്ടതാണ്. അദാലത്തുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് അതത് ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറുമായി ബന്ധപ്പെടണം.