വിദ്യാലയങ്ങള്‍ക്ക് ഭാഷാ സന്ദേശ ബോര്‍ഡ് കൈമാറി

post

ഭരണഭാഷ വാരാഘോഷത്തിന്റെ ഭാഗമായി പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൂന്ന് വിദ്യാലയങ്ങള്‍ക്ക് ഭാഷാ സന്ദേശ ബോര്‍ഡ് കൈമാറി. എലപ്പുള്ളി ഗവ.എല്‍.പി സ്‌കൂള്‍, ഈസ്റ്റ് യാക്കര ഗവ.എല്‍.പി സ്‌കൂള്‍, സുല്‍ത്താന്‍ പേട്ട ഗവ.എല്‍.പി സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ബോർഡുകൾ നൽകിയത്.

'അമ്മതന്‍ ഭാഷയാണെന്റെ ഭാഷ അമ്മിഞ്ഞപ്പാലാകുമെന്റെ ഭാഷ', 'വായിച്ചാല്‍ വിളയും വായിച്ചില്ലെങ്കില്‍ വളയും' 'മറ്റുള്ള ഭാഷകള്‍ കേവലം ധാത്രിമാര്‍ മര്‍ത്യനു പെറ്റമ്മ തന്‍ ഭാഷ താന്‍'എന്നീ ഭാഷാ സന്ദേശമടങ്ങിയ ബോര്‍ഡുകളാണ് നൽകിയത്. എലപ്പുള്ളി ഗവ.എല്‍.പി സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനു വേണ്ടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.സുനില്‍കുമാറും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പ്രിയാ.കെ.ഉണ്ണികൃഷണനും ചേര്‍ന്ന് 'അമ്മതന്‍ ഭാഷയാണെന്റെ ഭാഷ അമ്മിഞ്ഞപ്പാലാകുമെന്റെ ഭാഷ' എന്ന സന്ദേശമടങ്ങുന്ന ഭാഷ ബോര്‍ഡ് സ്‌കൂള്‍ പ്രധാന അധ്യാപിക എസ്. ജയന്തിക്ക് കൈമാറി.