പുളിനെല്ലി ഗവ.എല്‍.പി സ്‌കൂളിന് പുതിയ കെട്ടിടം

post

അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മാണം പൂര്‍ത്തീകരിച്ച കോട്ടായി പുളിനെല്ലി ഗവ എല്‍.പി സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനം പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. 2019-20 സാമ്പത്തിക വര്‍ഷത്തെ വിദ്യാഭ്യാസ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ചാണ് കെട്ടിടം നിര്‍മ്മിച്ചത്. 443 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ മൂന്ന് നിലകളിലായി ഓരോ നിലയിലും രണ്ട് വീതം ആകെ ആറ് ക്ലാസ് മുറികളും ശുചിമുറിയും ഉണ്ട്. ഒരു വര്‍ഷം കൊണ്ടാണ് പൊതുമരാമത്ത് വകുപ്പ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.