കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നവം.9 മുതല്‍

post

കല്‍പ്പാത്തി രഥോത്സവത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ടൂറിസം വകുപ്പിന്റെയും സാംസ്‌കാരിക വകുപ്പിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കല്‍പ്പാത്തി ദേശീയ സംഗീതോത്സവം നവംബര്‍ 9 മുതല്‍ 13 വരെ നടക്കും. ചാത്തപുരം മണി അയ്യര്‍ റോഡില്‍ പ്രത്യേകം സജ്ജീകരിച്ച സംഗീത കലാനിധി ടി.വി ശങ്കരനാരായണന്‍ നഗര്‍ വേദിയില്‍ ഒമ്പതിന് വൈകീട്ട് ആറിന് വി.കെ. ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്യും. കുന്നക്കുടി എം.ബാലമുരളിയുടെ സംഗീത കച്ചേരി നടക്കും.

10ന് ശ്യാമശാസ്ത്രി ദിനമായി ആഘോഷിക്കും. അന്ന് വൈകിട്ട് അഞ്ചിന് ചെമ്പൈ സ്മാരക ഗവ സംഗീത കോളെജിലെ വിദ്യാര്‍ത്ഥികള്‍ സംഗീതച്ചേരി അവതരിപ്പിക്കും. വൈകീട്ട് ഏഴിന് പത്മശ്രീ ജേതാവ് സംഗീത കലാനിധി കുമാരി കന്യാകുമാരിയും വിശ്വേഷ് ചന്ദ്രശേഖരനും നയിക്കുന്ന വയലിന്‍ ഡ്യൂയറ്റ് ഉണ്ടാകും. 11ന് വൈകിട്ട് അഞ്ചിന് ദേവന്‍ അന്തിക്കാടിന്റെ സംഗീത കച്ചേരിയും ഏഴിന് അംബികാപുരം ജി.കെ ശിവരാമന്റെ സംഗീത കച്ചേരിയും നടക്കും.12ന് വൈകീട്ട് അഞ്ചിന് ചിറ്റൂര്‍ ഗവ കോളെജിലെ മ്യൂസിക് വിദ്യാര്‍ത്ഥികളുടെ സംഗീത കച്ചേരിയും ഏഴിന് കെ.എസ്. വിഷ്ണുദേവ് നമ്പൂതിരിയുടെ സംഗീത കച്ചേരിയും നടക്കും.

സംഗീതോത്സവത്തിന്റെ സമാപനം സമ്മേളനം 13ന് വൈകീട്ട് ആറിന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് ഐശ്വര്യ വിദ്യയുടെ സംഗീതകച്ചേരിയും ഉണ്ടാകും.