പക്ഷിപ്പനി: ചെറുതനയിൽ കള്ളിംഗ് തുടങ്ങി

ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി ബാധിച്ച ചെറുതന ആയാപറമ്പ് പാണ്ടി പ്രദേശത്തെ പാടശേഖരങ്ങളില്‍ പക്ഷികളെ കൊന്നു നശിപ്പിക്കുന്ന നടപടികൾ ആരംഭിച്ചു. 6,987 താറാവുകളെയാണ് ഇന്നലെ (ശനിയാഴ്ച) കൊന്നൊടുക്കിയത്. മൂന്ന് ആര്.ആര്.റ്റികളാണ് പ്രവര്‍ത്തിച്ചത്. പി.പി.ഇ. കിറ്റ് ധരിച്ച് വെറ്റിനറി ഡോക്ടറുടെ നിര്‍ദ്ദേശമനുസരിച്ച് കേന്ദ്ര മാനദണ്ഡ പ്രകാരമാണ് കള്ളിംഗ് നടത്തുന്നത്. പക്ഷികളെ കൊന്ന ശേഷം വിറക്, ഡീസല്‍, പഞ്ചസാര എന്നിവ ഉപയോഗിച്ച് നിശ്ചിത സ്ഥലങ്ങളില്‍ കത്തിച്ച് കളയുകയാണ് ചെയ്യുന്നത്. കത്തിക്കല്‍ പൂര്‍ത്തിയായതിന് ശേഷം പ്രത്യേക ആര്.ആര്.റ്റി സംഘമെത്തി സാനിറ്റേഷന്‍ നടപടികള്‍ സ്വീകരിക്കും. കള്ളിംഗ് നടപടികള്‍ പൂര്‍ത്തിയായതിനു ശേഷവും ഈ പ്രദേശത്ത്ആരോഗ്യ വകുപ്പിന്റെയും മൃഗസംരക്ഷണ വകുപ്പിന്റയും നിരീക്ഷണം ശക്തമാക്കും.