ഭരണഭാഷാ വാരാഘോഷം നവം. 3ന്

post

ജില്ലാ ഇൻഫർമേഷൻ ഓഫീസ് ചന്ദ്രനഗർ ഭാരത്മാതാ ഹയർ സെക്കൻഡറി സ്‌കൂളുമായി സഹകരിച്ച് നവംബർ മൂന്നിന് ഭരണഭാഷാ വാരാഘോഷം സംഘടിപ്പിക്കുന്നു. ഉച്ചയ്ക്ക് 12ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് അജീഷ് ദാസ് മുഖ്യാതിഥിയായി പങ്കെടുക്കും.

ലക്കിടി കുഞ്ചൻ നമ്പ്യാർ സ്മാരകം അധ്യാപിക കൂടിയായ കലാമണ്ഡലം വിനിത അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ, മേഴ്‌സി കോളെജ് വിദ്യാർത്ഥിനികൾ അവതരിപ്പിക്കുന്ന കവി വള്ളത്തോളിന്റെ എന്റെ ഗുരുനാഥൻ എന്ന കവിതയുടെ നൃത്താവിഷ്‌കാരം എന്നിവ അരങ്ങേറും. ​