ജില്ലയിലെ ആദ്യ സമ്പൂർണ്ണ കടലാസ് രഹിത ബ്ലോക്ക് പഞ്ചായത്താകാൻ കൊടകര

post

കൊടകര ബ്ലോക്ക് പഞ്ചായത്തിലെ ഫയലുകളെല്ലാം ഇനി കടലാസ് രഹിതം. ജില്ലയിലെ ആദ്യ സമ്പൂർണ്ണ കടലാസ് രഹിത ബ്ലോക്ക് പഞ്ചായത്താകാൻ ഒരുങ്ങുകയാണ് കൊടകര. ആധുനിക സാങ്കേതികവിദ്യയുടെ ശരിയായ വിനിയോഗത്തിലൂടെ ഫയലുകളിൽ തീരുമാനമെടുക്കുന്നതിലെ കാലതാമസം ഒഴിവാക്കുക എന്നതാണ് ഇ-ഓഫീസ് സംവിധാനത്തിലൂടെ ലക്ഷ്യമിടുന്നത്.

റൂറൽ ഡെവലപ്മെന്റ് വകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയിലൂടെ സേവനങ്ങൾ കൂടുതൽ സുതാര്യവും സമയബന്ധിതമായും നടപ്പിലാക്കാനാകും. നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ വികസിപ്പിച്ച സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് പ്രവർത്തനം. എൻ ഐ സി തന്നെയാണ് സാങ്കേതിക സഹായം ലഭ്യമാക്കുന്നത്. പദ്ധതി നടപ്പിലാക്കുന്നതിനായി കിലയുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകിയിട്ടുണ്ട്. സർക്കാർ സംവിധാനങ്ങൾ വേഗത്തിൽ നടപ്പിലാക്കുന്നതിനായി നാഷണൽ ഇ ഗവേണൻസ് പ്ലാനിന്റെ കീഴിൽ നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്റർ വഴി വികസിപ്പിച്ചെടുക്കുന്ന പദ്ധതിയാണ് ഇ ഓഫീസ്.