ഭരണഭാഷ വാരാഘോഷം: ഭാഷാസമ്മേളനവും സെമിനാറും നവം.3ന്

മലയാളദിനാഘോഷത്തിന്റയും ഭരണഭാഷാവാരഘോഷത്തിന്റെയും ഭാഗമായി ജില്ലാഭരണകൂടത്തിന്റെയും ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെയും നേതൃത്വത്തിൽ നവംബർ മൂന്നിന് ഭാഷാ സമ്മേളനവും സെമിനാറും പരിശീലനവും സംഘടിപ്പിക്കും. ജില്ലാ ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന പരിപാടി ജില്ലാകലക്ടർ വി.ആർ പ്രേംകുമാർ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ ഭരണഭാഷ പൂർണമായും മലയാളമാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യം കൈവരിക്കുന്നതിനായി സർക്കാർ വിപുലമായ പരിപാടികളാണ് സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. അതിന്റെ ഭാഗമായി എല്ലാ വർഷവും നവംബർ മാസത്തിലെ ആദ്യത്തെ പ്രവൃത്തിദിവസം മലയാള ദിനാഘോഷവും നവംബർ ഒന്ന് മുതൽ ഏഴ് വരെ ഭരണഭാഷാവാരാഘോഷവുമാണ് സംഘടിപ്പിക്കുന്നത്.