പൊതു വിദ്യാലയങ്ങള്‍ക്കായി റിയാലിറ്റി ഷോ: 45 ലക്ഷം രൂപ സമ്മാനം

പാഠ്യ-പാഠ്യേതര മേഖലകളില്‍ മികവ് പുലര്‍ത്തുന്ന പൊതു വിദ്യാലയങ്ങള്‍ക്ക് ഹരിതവിദ്യാലയം റിയാലിറ്റിഷോയില്‍ പങ്കെടുക്കാൻ അവസരം. 2020 ജൂണ്‍ 1 മുതലുള്ള സ്കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാലയങ്ങള്‍ക്ക് ഷോയില്‍ അവതരിപ്പിക്കാം. കൈറ്റ് വിക്ടേഴ്സ് വഴി ഡിസംബര്‍ മാസത്തിലാണ് സംപ്രേഷണം. വിജയികളാകുന്ന വിദ്യാലയങ്ങള്‍ക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ സമ്മാനം ലഭിക്കും. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്കൂളുകള്‍ക്ക് 2 ലക്ഷം രൂപ വീതവും ലഭിക്കും. കോവിഡ് കാലത്തു വിദ്യാലയങ്ങള്‍ എന്തൊക്കെ അക്കാദമിക, ഭൗതിക പ്രവര്‍ത്തനങ്ങള്‍ നടത്തി എന്ന് രേഖപ്പെടുത്തുക കൂടിയാണ് ഹരിതവിദ്യാലയം റിയാലിറ്റി ഷോ വഴി ലക്ഷ്യമാക്കുന്നത്. അപേക്ഷകള്‍ ഓണ്‍ലൈനായി www.hv.kite.kerala.gov.in എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം. അവസാന തീയതി നവംബര്‍ 4.