കുട്ടനാട് താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് നവംബര്‍ 10ന്

ആലപ്പുഴ: ജില്ല കളക്ടറുടെ കുട്ടനാട് താലൂക്കിലെ പൊതുജന പരാതി പരിഹാര അദാലത്ത് നവംബര്‍ 10-ന് രാവിലെ 10 മുതല്‍ മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രം ഓഡിറ്റോറിയത്തില്‍ നടക്കും.എല്‍.ആര്‍.എം. കേസുകള്‍, ഭൂമിയുടെ പരിവര്‍ത്തനം, റേഷന്‍ കാര്‍ഡ്, ഭൂമി തരംമാറ്റം, സി.എം.ഡി.ആര്‍.എഫ്, ലൈഫ്, കോവിഡ്, ക്ഷേമ പെന്‍ഷന്‍, പ്രകൃതി ക്ഷോഭം, ജോലി സംബന്ധമായ പരാതികള്‍ എന്നിവ ഒഴികെയുള്ള എല്ലാ പരാതികളും താലൂക്ക് വകുപ്പ് മേധാവികളുടെ സാന്നിധ്യത്തില്‍ കളക്ടര്‍ തീര്‍പ്പാക്കും.അദാലത്തിലേക്കുള്ള അപേക്ഷകൾ വില്ലേജ് ഓഫീസ്, താലൂക്ക് ഓഫീസ്, ആര്‍.ഡി.ഒ ഓഫീസ്, കളക്ടറേറ്റ് എന്നിവിടങ്ങളില്‍ ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ അഞ്ച് വരെ സമര്‍പ്പിക്കാം.