'എന്റെ ഭൂമി' ഡിജിറ്റല്‍ റീസര്‍വേ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന്

post

'എന്റെ ഭൂമി' ഡിജിറ്റല്‍ റീസര്‍വേ ജില്ലാതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 11.30ന് വൈലത്തൂര്‍ കെ.പി.എം ഹാളില്‍ സ്പോര്‍ട്സ്, വഖഫ്, ഫിഷറീസ് വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിക്കും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നവംബര്‍ ഒന്നിന് രാവിലെ 9.30ന് തിരുവനന്തപുരത്ത് നടക്കും. ചടങ്ങിന്റെ ലൈവ് സംപ്രേഷണത്തിന് ശേഷമായിരിക്കും ജില്ലാതല ഉദ്ഘാടനം.

എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട് എന്ന ലക്ഷ്യത്തോടെ ആധുനികമായ സാങ്കേതിക വിദ്യകളും നൂതന സര്‍വേ ഉപകരണങ്ങളും ഉപയോഗിച്ച് ബഹുജന പങ്കാളിത്തത്തോടെ രാജ്യത്തിന് തന്നെ മാതൃകയാകാന്‍ കഴിയുന്ന രീതിയില്‍ കേരളത്തില്‍ നടപ്പിലാക്കുന്ന ഡിജിറ്റല്‍ സര്‍വേ പദ്ധതിയാണ് 'എന്റെ ഭൂമി'.

ഭൂവുടമകള്‍ക്ക് സ്വന്തം ഭൂമിയുടെ കൃത്യമായ രേഖകള്‍ ലഭിക്കുന്നതോടൊപ്പം കേരളത്തിന്റെ ഭാവി വികസന പദ്ധതികള്‍ക്ക് പ്രയോജനപ്പെടുന്ന ഭൂമിയുടെ ഒരു ആധികാരിക രേഖയാണ് നമുക്ക് ഡിജിറ്റല്‍ സര്‍വേയിലൂടെ ലഭ്യമാകുന്നത്. കേരളത്തിന്റെ വികസന ചരിത്രത്തില്‍ ഇതൊരു വലിയ മുന്നേറ്റമായിരിക്കും.