വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് നവംബര്‍ 15 വരെ അപേക്ഷിക്കാം

post

കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ഇടുക്കി ജില്ലയില്‍ 2022 മാര്‍ച്ച് 31 വരെ അംഗങ്ങളായിട്ടുളള തൊഴിലാളികളുടെ മക്കളില്‍ നിന്ന് 2022 -2023 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുളള കാലാവധി ഒക്ടോബര്‍ 31 ല്‍ നിന്നും നവംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു.

അപേക്ഷ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ ജില്ലാ ആഫീസില്‍ നിന്ന് നേരിട്ടും കൂടാതെ ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും http://kmtwwfb.org ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അപേക്ഷയോടൊപ്പം ഫോണ്‍ നമ്പര്‍ കൂടി രേഖപ്പെടുത്തണം. ഫോണ്‍: 04862-220308