മുഖം മിനുക്കാനൊരുങ്ങി മാറഞ്ചേരി പുറങ്ങ് പഴയകടവ്

ഡെസ്റ്റിനേഷന്‍ ചലഞ്ചില്‍ പ്രൊപോസല്‍ സമര്‍പ്പിച്ചു
ഓരോ തദ്ദേശസ്ഥാപനത്തിലും കുറഞ്ഞത് ഒരു വിനോദസഞ്ചാര കേന്ദ്രമെങ്കിലും വികസിപ്പിക്കണമെന്ന ലക്ഷ്യത്തോടെ വിനോദ സഞ്ചാര വകുപ്പ് നടപ്പിലാക്കുന്ന ഡെസ്റ്റിനേഷന്‍ ചലഞ്ച്' പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനായി മാറഞ്ചേരി ഗ്രാമപഞ്ചായത്തിലെ പുറങ്ങ് പഴയകടവ് പ്രൊപോസല്‍ സമര്‍പ്പിച്ചു. അറിയപ്പെടാതെ കിടക്കുന്ന ടൂറിസം സ്‌പോട്ടുകള്‍ കണ്ടെത്തി വിവിധ ടൂറിസം സര്‍ക്യൂട്ടുകളുമായി ബന്ധിപ്പിക്കുന്നതിനും ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്ന കേന്ദ്രങ്ങളാക്കി മാറ്റുന്നതിനുമാണ് പദ്ധതി.
പദ്ധതിയുടെ ഭാഗമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലം സന്ദര്‍ശിച്ചു. ടൂറിസം വകുപ്പും പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക. ഓപ്പണ്‍ എയര്‍ പോഡിയം, റെയിന്‍ ഹട്ട്, ഫിഷിങ് ഡക്ക്, ബോട്ട് ജെട്ടി, ഓപ്പണ്‍ ജിം അടക്കമുള്ള പദ്ധതിയാണ് ബ്ലോക്ക് പഞ്ചായത്ത് രൂപകല്‍പ്പന ചെയ്യുന്നത്.