എല്‍.പി/യു.പി വായനമത്സരം

post

ജില്ലയിലെ എല്‍.പി, യു.പി വിഭാഗം കുട്ടികള്‍ക്കായി ജില്ലാ ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന പഞ്ചായത്ത്തല വായനമത്സരം ഒക്ടോബര്‍ 30ന് ഉച്ചക്ക് രണ്ട് മുതല്‍ വൈകീട്ട് മൂന്ന് വരെ ജില്ലയിലെ തെരഞ്ഞെടുത്ത 95 സ്‌കൂളുകളില്‍ നടക്കും. ജില്ലയിലെ 1200 എല്‍.പി.സ്‌കൂളുകളില്‍ നിന്ന് പ്രാഥമിക മത്സരത്തില്‍ വിജയിച്ച 3600 കുട്ടികളും 750 യു. പി. സ്‌കൂളുകളിലെ പ്രാഥമിക മത്സരത്തില്‍ വിജയിച്ച് 2250 കുട്ടികളുമാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. മത്സരം സംബന്ധിച്ച് ഇതുവരെ അറിവ് ലഭിക്കാത്തവര്‍ അതത് താലൂക്ക് ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറിമാരുമായി ബന്ധപ്പെടണമെന്ന് ജില്ലാ ലൈബ്രറി കൗണ്‍സില്‍ അറിയിച്ചു.