ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റിഷോ

post

പൊതുവിദ്യാലയ മികവുകള്‍ അവതരിപ്പിക്കുന്നതിനുള്ള ഹരിതവിദ്യാലയം റിയാലിറ്റിഷോയില്‍ ജൂണ്‍ 1 മുതലുള്ള സ്‌കൂളുകളുടെ പ്രവര്‍ത്തനങ്ങള്‍ പൊതുവിദ്യാലയങ്ങള്‍ക്ക് അവതരിപ്പിക്കാം. കോവിഡ് കാലത്ത് വിദ്യാലയങ്ങള്‍ എന്തൊക്കെ അക്കാദമിക ഭൗതിക പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന് രേഖപ്പെടുത്തുക കൂടിയാണ് ഹരിതവിദ്യാലയം ലക്ഷ്യമാക്കുന്നത്. പാഠ്യ-പാഠ്യേതര മേഖലകളില്‍ മികവ് പുലര്‍ത്തുന്ന വിദ്യാലയങ്ങള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ നല്‍കാം.

കൈറ്റ് വിക്ടേഴ്‌സ് വഴി ഡിസംബര്‍ മാസത്തിലാണ് സംപ്രേഷണം. വിജയികളാകുന്ന വിദ്യാലയങ്ങള്‍ക്ക് 20 ലക്ഷം, 15 ലക്ഷം, 10 ലക്ഷം എന്നിങ്ങനെ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നല്‍കും. അവസാന റൗണ്ടിലെത്തുന്ന മറ്റു സ്‌കൂളുകള്‍ക്ക് 2 ലക്ഷം രൂപ വീതം ലഭിക്കും. നവംബര്‍ 4നകം www.hv.kite.kerala.gov. വഴി വിദ്യാലയങ്ങള്‍ അപേക്ഷ നല്‍കണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.