ബഡ്സ് കലോത്സവം വർണ്ണശലഭങ്ങൾ 29ന്

post

കുടുംബശ്രീ സംഘടിപ്പിക്കുന്ന ജില്ലാതല ബഡ്സ് കലോത്സവം വർണ്ണശലഭങ്ങൾ 2022 ഒക്ടോബർ 29ന് തൃശൂർ ഗവ.ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ സംഘടിപ്പിക്കുന്നു. ജില്ലയിലെ 5 ബഡ്സ് സ്‌കൂളിൽ നിന്നും 12 ബഡ്സ് പുനരധിവാസ കേന്ദ്രങ്ങളിൽ നിന്നും തെരഞ്ഞെടുത്ത നൂറിൽപ്പരം വിദ്യാർത്ഥികൾക്കായാണ് കലോത്സവം നടത്തുന്നത്.

കലോത്സവത്തിന്റെ സമാപന സമ്മേളനം വൈകീട്ട് 4 മണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യും. അന്നേദിവസം രാവിലെ 9 മണി മുതൽ വിദ്യാർത്ഥികളുടെ വിവിധ തരം കലാപരിപാടികൾ 3 വേദികളിലായി ഉണ്ടായിരിക്കും.

ജില്ലയിലെ നഗരസഭ, ത്രിതല പഞ്ചായത്ത് അധ്യക്ഷൻമാർ, സി.ഡി.എസ് ചെയർപേഴ്സൺമാർ, ഉദ്യോഗസ്ഥർ, ബഡ്സ് സ്ഥാപനങ്ങളിലെ അധ്യാപകർ, വിദ്യാർത്ഥികൾ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.