കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ പുതിയ കോഴ്‌സുകള്‍

post

വിവരസാങ്കേതിക രംഗത്ത് കേരളം ലോകോത്തര നിലവാരത്തോടെയുള്ള വളര്‍ച്ചയുടെ പാതയിലെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍. കൊട്ടാരക്കര ഐ.എച്ച്.ആര്‍.ഡി എഞ്ചിനീയറിംഗ് കോളേജില്‍ തുടങ്ങിയ ബി. ടെക് കോഴ്‌സായ കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്-ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആന്‍ഡ് മെഷീന്‍ ലേണിംഗിന്റെയും സ്റ്റുഡന്റ് ഇന്‍ഡക്ഷന്‍ പ്രോഗ്രാമിന്റെയും ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുക യായിരുന്നു അദ്ദേഹം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അധിഷ്ഠിതമായ ഉത്പന്നങ്ങളും സോഫ്റ്റ് വെയറുകളും സംസ്ഥാനത്ത് വ്യാപകമായി കഴിഞ്ഞു. ശാസ്ത്രസാങ്കേതിക മേഖലയില്‍ ഏറെ തൊഴിലവസരങ്ങള്‍ക്കും നിര്‍മിതബുദ്ധി വഴിയൊരുക്കും. വിദ്യാഭ്യാസ മേഖയിലെ ഉന്നമനത്തിനായി സാങ്കേതികതജ്ഞാന നിപുണരായ കൂടുതല്‍ യുവ എഞ്ചിനിയര്‍മാരെ സൃഷ്ടിക്കുന്നതിന് ഇവിടെ തുടങ്ങിയ കോഴ്‌സുകള്‍ കൂടുതല്‍ കോളേജുകളിലേക്ക് വ്യാപിക്കുന്നതിന് പിന്തുണ നല്‍കും. സമഗ്ര മേഖലകളിലും നവശാസ്ത്ര ശാഖകള്‍ സ്വാധീനം ചെലുത്തുമെന്നും മന്ത്രി ഓര്‍മിപ്പിച്ചു. വിവിധ വിഷയങ്ങളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ത്ഥികളെ മന്ത്രി ആദരിച്ചു.