പിന്നാക്ക വിഭാഗം വിദ്യാർത്ഥിനികൾക്ക് സ്കോളർഷിപ്പ്

50,000 രൂപ വരെ സ്കോളർഷിപ്പ് ലഭിക്കും
മാതാവോ, പിതാവോ, ഇരുവരുമോ നഷ്ടപ്പെട്ട പിന്നാക്ക വിഭാഗം വിദ്യാർത്ഥിനികൾക്ക് സർക്കാർ നടപ്പാക്കുന്ന സ്കോളർഷിപ്പിനു അപേക്ഷിക്കാം. മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകൾ പഠിക്കുന്നവർക്കാണ് 50,000 രൂപ വരെ സ്കോളർഷിപ്പ് ലഭിക്കുക. അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം 2.5 ലക്ഷം രൂപയിൽ കവിയരുത്.
പിന്നാക്ക വിഭാഗക്കാരായ വിദ്യാർത്ഥിനികൾക്ക് കൂടുതൽ പഠനാവസരങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സർക്കാർ ഈ സ്കോളർഷിപ്പ് ആവിഷ്ക്കരിച്ചത്. വരും വർഷങ്ങളിൽ കൂടുതൽ മേഖലകളിലേക്കും സ്കോളർഷിപ്പ് ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ട്.
പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ ഓഫീസുകളിലും ഓൺലൈനായും അപേക്ഷ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: https://bcdd.kerala.gov.in/
#kerala #scholarship #bcdd #backwardclassdevelopment